ചെന്നൈ: ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി ബിഎസ്എന്‍എല്‍. 144 രൂപയുടെ റീചാര്‍ജില്‍ ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാന്‍ സാധിക്കുന്ന ഓഫറാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ ഓഫര്‍ പ്രകാരം ലോക്കൽ എസ്ടിഡി നമ്പറുകളിലേക്ക് പരിധിയില്ലാതെ വിളിക്കാനാകും. ഇതിന് പുറമേ 300 എംബി ഡേറ്റയും ഈ പ്ലാന്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 149 രൂപയുടെ ഓഫറിൽ സൗജന്യ ലോക്കല്‍, നാഷണല്‍ കോള്‍ , 300 എംബി നെറ്റ് ഡാറ്റ എന്നിവയും ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു.
Post Your Comments