NewsIndia

സമ്പൂർണ മദ്യനിരോധനം: സംസ്ഥാനത്തുണ്ടായ മാറ്റങ്ങളെക്കുറിച്ച് വാചാലനായി നിതീഷ് കുമാർ

സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കിയ ശേഷം ബീഹാറിൽ റോഡ് അപകടങ്ങള്‍ 19 ശതമാനവും അപകട മരണങ്ങള്‍ 31 ശതമാനവും കുറഞ്ഞതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കണക്കാണിതെന്നും മദ്യത്തിന് പകരം പാല്‍, മധുരപലഹാരങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ വില്‍പ്പന ഇക്കാലയളവില്‍ കൂടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ ശ്രദ്ധയും പരിഗണനയും മാറിയെന്നുള്ളതിന്റെ തെളിവാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ദേശീയ-സംസ്ഥാന പാതകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ മദ്യ വില്‍പന ശാലകള്‍ പ്രവര്‍ത്തിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായും നിതീഷ് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button