Kerala

പമ്പയില്‍ സോപ്പിട്ട് കുളിച്ചാല്‍ ആറു വര്‍ഷം ജയിലില്‍ കിടക്കാം

പത്തനംതിട്ട: പമ്പയില്‍ കുളിക്കുന്ന അയ്യപ്പഭക്തരുടെ ശ്രദ്ധയ്ക്ക്.. അഴിക്കുള്ളിലാകാന്‍ നിമിഷനേരം മതി. പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പത്തനംതിട്ട കളക്ടറാണ് സോപ്പും എണ്ണയും ഉപയോഗിച്ചുള്ള കുളിക്ക് വിലക്കേര്‍പ്പെടുത്തിയത്.

നിയമം തെറ്റിച്ച് കുളിച്ചാല്‍ ആറു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. പമ്പയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കഴിഞ്ഞ ദിവസം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടി. പമ്പയിലെ വെള്ളത്തില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button