കോഴിക്കോട്: വാളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കൂടെ താമസിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വയനാട് നിരവില്‍പുഴ അരിമല കോളനിയില്‍ ബിന്ദു (സോണിയ-40) ആണ് മരിച്ചത്. ബിന്ദുവിനൊപ്പം താമസിച്ചിരുന്ന വാസു എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ദേഹത്ത് പരിക്കുകള്‍ ഉണ്ട്. കൂടെ താമസിച്ചിരുന്ന വാസുവിനെ സംഭവശേഷം കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
അതേസമയം കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്മാന്‍ വയോധികയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയാണെന്നാണ് സൂചന.
തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിന്റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ അനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Post Your Comments