നിലമ്പൂര്‍: നിലമ്പൂരിൽ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അരങ്ങേറുകയാണ്. ഇതിനിടെയാണ് മാവോയിസ്റ്റ് നേതാക്കളെ വെടിവെച്ച് കൊന്നിടത്ത് നിന്നും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങളും ബോംബ് നിര്‍മ്മാണ സാമഗ്രികളും തോക്കുകളും കണ്ടെത്തിയെന്ന് പോലീസ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഈങ്ങാറിലുള്ള താവളം പരിശോധിച്ചപ്പോഴാണ് ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ കിട്ടിയത്.
പിസ്റ്റളുകള്‍, ബോംബ് നിര്‍മ്മാണ വസ്തുക്കള്‍, 150 സിം കാര്‍ഡുകള്‍, 32 പെന്‍ഡ്രൈവുകള്‍, മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ്, അഞ്ചുലക്ഷം രൂപ, ആഹാരം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയ്യായിരുന്നു കണ്ടെത്തിയത്. 15 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന രണ്ടു ടെന്റുകളിലായിട്ടാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ടെന്റിനു ചുറ്റും സൗരോര്‍ജ്ജ വേലി കെട്ടിയിട്ടുണ്ടായിരുന്നു. നിലമ്പൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന വിവിധ ആദിവാസി കോളനികളിലേക്കും, പാലക്കാട്, വയനാട് ജില്ലകളിലേക്കും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കും വനത്തിലൂടെ സഞ്ചരിച്ച് എളുപ്പം കടക്കാമെന്നതും മൊബൈല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാമെന്നതുമാണ് ഇവിടം മാവോയിസ്റ്റുകള്‍ കേന്ദ്രമാക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് പോലീസ് വിലയിരുത്തല്‍
Post Your Comments