NewsInternationalUncategorized

സർജിക്കൽ സ്ട്രൈക്ക്: ഇന്ത്യയ്‌ക്കെതിരെ വീണ്ടും പാകിസ്ഥാൻ രംഗത്ത്

ഇസ്ളാമാബാദ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്ഥാൻ. പാകിസ്ഥാൻ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയാൽ തലമുറകളോളം ഇന്ത്യയ്ക്ക് അത് മറക്കാന്‍ സാധിക്കില്ലെന്ന് പാക് സൈനിക തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫ് അറിയിച്ചു. വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് റഹീല്‍ ഷെരീഫിന്റെ ഈ പ്രസ്‌താവന.

ഇന്ത്യന്‍ സൈന്യം നടത്തുന്ന ഏത് ആക്രമണത്തെയും തടുക്കാനും പ്രത്യാക്രമണം നടത്താനും പാക് സൈന്യത്തിന് കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിലബസിന്റെ ഭാഗമാക്കാന്‍ പാകിസ്ഥാൻ നടത്തുന്ന സര്‍ജിക്കല്‍ സട്രൈക്ക് ധാരാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്തിന്റെ സായുധസേനകള്‍ക്ക് ഇന്ത്യയെക്കുറിച്ചോര്‍ത്ത് ഒരുതരത്തിലുള്ള ആശങ്കകളുമില്ലെന്ന് പാകിസ്ഥാൻ വ്യോമസേനയുടെ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ സൊഹാലി അമാന്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button