NewsIndia

കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ പുതിയ 2000 രൂപ നോട്ടുകള്‍

ശ്രീനഗർ:കശ്മീരിലെ ബന്ദിപ്പൊര ജില്ലയിലെ ഹന്‍ജാന്‍ ഗ്രാമത്തില്‍ ഇന്ന് പുലർച്ചെ ദിവസം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരില്‍ നിന്ന് പുതിയ 2000 നോട്ടുകള്‍ കണ്ടെടുത്തു.കൂടാതെ മരിച്ചവരിൽ നിന്നും മരിച്ചവരില്‍ നിന്ന് എ.കെ 47 തോക്കുകള്‍ അടക്കമുള്ളവയും ലഭിച്ചിട്ടുണ്ട്.

ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബ അംഗങ്ങളാവാം ഇവരെന്നാണ് നിലവിലെ സൂചന.ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ സൈന്യം പ്രദേശത്ത് എത്തുകയായിരുന്നു.എന്നാൽ ഭീകരര്‍ സൈന്യത്തിനുനേരെ വെടിവച്ചതോടെ സൈന്യവും തിരിച്ചടിക്കുകയായിരിന്നു.കള്ളനോട്ടും കള്ളപ്പണവും ഭീകരവാദത്തിനും ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ 500 ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത്.ഇതേ തുടർന്നാണ് പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ രാജ്യത്ത് എത്തിയത്.എന്നാൽ സാമാന്യ ജനങ്ങൾക്ക് പോലും രണ്ടായിരം രൂപ നോട്ടുകൾ പരിചിതമായി വരുന്നതേയുള്ളൂ .ഈ സാഹചര്യം നിലനിൽക്കെയാണ് ഭീകരരിൽ നിന്ന് പുതിയ രണ്ടായിരം നോട്ടുകൾ കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button