ന്യൂഡല്‍ഹി● 100 ഓളം വന്‍കിട വ്യവാസയികളുടെ 7,000 ത്തിലധികം കോടി രൂപയുടെ കിട്ടാക്കടം ഭാരതീയ സ്റ്റേറ്റ് ബാങ്ക് എഴുതിത്തള്ളി. വിജയ് മല്യയുടെ കിംഗ് ഫിഷര്‍ അടക്കം തിരിച്ചടവില്‍ മനപൂര്‍വം വീഴ്ച വരുത്തിയ ആദ്യ 100 ഓളം വ്യവസായികളുടെ 7,016 കോടി വായ്പയാണ് സ്റ്റേറ്റ് ബാങ്ക് എഴുതിത്തള്ളുന്നത്. ദേശീയ മാധ്യമമായ ഡി.എന്‍.എയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇവരില്‍ 63 പേരുടെ വായ്പ പൂര്‍ണമായും ശേഷിക്കുന്ന 31 പേരുടെ വായ്പ ഭാഗികമയും മറ്റു 6 പേരുടെ വായ്പ നിഷ്ക്രീയ അസ്ഥിയുമായി ഒഴിവാക്കി. ജൂലൈ 30 വരെയുള്ള കണക്കുപ്രകാരമുള്ള വായ്പയാണ് എഴുതിത്തള്ളിയത്. അന്നുവരെയുള്ള എസ്.ബി.ഐയുടെ മൊത്തം കിട്ടാക്കടം 48,000 കോടി രൂപയാണ്.
വിജയ് മല്യ 1201 കോടി രൂപ, കെ.എസ് ഓയില്‍ 526 കോടി രൂപ, ഗെറ്റ് പവര്‍ 400 കോടി, സായ് ഇന്‍ഫോസിസ്റ്റംസ് 376 കോടി എന്നിവരാണ് പട്ടികയിലെ പ്രമുഖര്‍. അതേസമയം എന്നാണ് ഇവരുടെ വായ്പ എഴുതിത്തള്ളിയതെന്ന കാര്യം വ്യക്തമല്ല.
Post Your Comments