NewsIndiaSports

നാളെ നടത്താനിരുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം റദ്ദാക്കിയേക്കും

ന്യൂഡൽഹി: ഫണ്ട് നൽകിയില്ലെങ്കിൽ ബുധനാഴ്ച്ച നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം റദ്ദാക്കേണ്ടിവരുമെന്ന് ബിസിസിഐ. സുപ്രീം കോടതിയെ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ അംഗീകരിച്ച് നടപ്പാക്കുന്നത് വരെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് പണം കൈമാറുന്നത് സുപ്രീംകോടതി തടഞ്ഞിരുന്നു.ഇതിനെ തുടർന്നാണ് ക്രിക്കറ്റ് ബോർഡിന്റെ പുതിയ നീക്കം.

അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ മത്സരമാണ് നാളെ രാജ്‌കോട്ടില്‍ തുടങ്ങുന്നത്. മത്സരം റദ്ദാക്കുമെന്ന ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം സുപ്രീം കോടതിയെ സമ്മർദ്ദത്തിലാഴ്ത്തുന്ന നിലപാടാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button