ശ്രീനഗർ: ഇന്ത്യാ -പാക് അതിർത്തിയിൽ സംഘർഷം തുടരവേ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് സൈനിക വിഭാഗത്തിന്റെ അതിര്‍ത്തി ഔട്ട്പോസ്റ്റുകളിലും ക്യാംപുകളിലുമാണ് പാക്ക് സൈന്യത്തെ കൂടുതലായി വിന്യസിക്കുന്നത്.കൂടാതെ അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം വന്‍തോതില്‍ ആയുധങ്ങളും പാക്കിസ്ഥാന്‍ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇതേ തുടർന്ന് അതിര്‍ത്തിയിലെ നീക്കങ്ങള്‍ ബി എസ് എഫ് നിരീക്ഷിച്ച് വരുകയാണ്. ജമ്മു, രാജസ്ഥാന്‍, ഗുജറാത്ത് അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക വിന്യാസമാണ് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.പോസ്റ്റുകള്‍ പാക്ക് സൈന്യം പൂര്‍ണമായും ഏറ്റെടുത്തിട്ടുണ്ടോയെന്നു വ്യക്തമല്ലെങ്കിലും വലിയ രീതിയില്‍ത്തന്നെ സൈന്യത്തെ അവിടെ എത്തിച്ചതായി ബിഎസ്‌എഫ് വ്യക്തമാക്കുന്നു.ആയുധങ്ങളുമായി സൈനിക വാഹനങ്ങള്‍ എത്തുന്നുണ്ടെന്നും രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ ഇന്ത്യൻ സൈന്യം കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.
Post Your Comments