ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്ഷന് (വണ്‍ റാങ്ക് വണ്‍ പെന്ഷന്, ഓറോപ്പ്) പദ്ധതിപ്രകാരം കൊടുക്കേണ്ടതായ ആദ്യഗഡു തുകയായ 5,500-കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഇതിനകംതന്നെ കൊടുത്തു കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഹിമാചല്‍പ്രദേശില്‍ കിന്നവുര് ജില്ലയിലെ സുംഡോയില് സൈനികരോടൊത്ത് ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
Spent time with our courageous @ITBP_official & Army Jawans at Sumdo, Kinnaur district, Himachal Pradesh. Jai Jawan! Jai Hind! pic.twitter.com/rezkEW2kTT
— Narendra Modi (@narendramodi) October 30, 2016
“ഞാന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായപ്പോള്‍ തന്നെ ഓറോപ്പ് നടപ്പാക്കും എന്ന് വാഗ്ദാനം ചെയ്തു. നിര്‍ഭാഗ്യകരം എന്നുതന്നെ പറയട്ടെ, ആ സമയത്ത് ഭരണം കയ്യാളിയിരുന്നവര്‍ക്ക് അത് എന്താണെന്നു പോലും ശരിയായ അറിവുണ്ടായിരുന്നില്ല,” പ്രധാനമന്ത്രി പറഞ്ഞു.
“ഓറോപ്പ് പദ്ധതി 200-ഓ 500-ഓ രൂപ കൊടുത്ത് കടമ നിറവേറ്റുക എന്നതായിരുന്നില്ല. അതിനുവേണ്ടിയിരുന്നത് 10,000-കോടി രൂപയായിരുന്നു. ഞാന്‍ പ്രധാനമന്ത്രി ആയപ്പോള്‍ ഓറോപ്പ് നടപ്പിലാക്കണം എന്ന് തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ഒറ്റയടിക്ക് ഇത്രവലിയ തുക കൊടുത്തു തീര്‍ക്കാന്‍ ഗവണ്മെന്റിനാകുമായിരുന്നില്ല. അതുകൊണ്ട് നമ്മുടെ വിമുക്തസൈനികരോട് നാല് ഗഡുക്കളായി ഇത് സ്വീകരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചു,” പ്രധാനമന്ത്രി വിശദീകരിച്ചു.
Post Your Comments