പത്തനംതിട്ട● ശബരിമല മണ്ഡല മകരവിളക്ക് മുന്നൊരുക്കങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി അറിയിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. മറ്റ് വകുപ്പുകള്‍ക്ക് മാതൃകയാകേണ്ട ദേവസ്വം ബോര്‍ഡിന് സന്നിധാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലും സമയബന്ധിതമായി പൂര്‍ത്തിയാക്കാനായിട്ടില്ല. സന്നിധാനത്തെ പ്രവര്‍ത്തനങ്ങള്‍ തീര്ഥാടനക്കാലത്തിന്റെ തൊട്ടുമുമ്പു മാത്രമാണ് വേഗത്തിലാക്കിയിരിക്കുന്നത്. ഈ വര്‍ഷം മകരവിളക്ക് ഉത്സവത്തിന് ശേഷം അടുത്തവര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. വിദേശത്തുനിന്നുമുള്ള തീര്‍ഥാടകര്‍ക്ക് പണം നല്കി ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുമെന്ന ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ഇതുവരെ ശ്രദ്ധയില്‍പെട്ടിട്ടില്ല. ശബരിമലയില്‍ തിരുപ്പതി മോഡല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം വെച്ചപ്പോള്‍ പൊട്ടിത്തെറിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് എന്നാണ് മനംമാറ്റമുണ്ടായതെന്ന് അറിയില്ലെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.
Post Your Comments