കൊച്ചി: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് തന്റെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന ബാബുറാം മുന്‍ ആഭ്യന്തര മന്ത്രിക്കും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും കത്തയച്ചത് താൻ അറിഞ്ഞിട്ടില്ലന്ന് മുന്‍ എക്സൈസ് മന്ത്രി കെ ബാബു പറഞ്ഞു. യാതൊരു തരത്തിലുള്ള ബിസിനസ് ബന്ധവും ബാബുറാമുമായി ഇല്ലന്ന് ബാബു പറഞ്ഞു. കത്തയച്ചതിന്റെപേരില് തനിക്ക് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നും ബാബു വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ മുന്നിൽ ഹാജരാകാനെത്തിയതായിരുന്നു കെ ബാബു.
അദ്ദേഹത്തെ വിജിലന്‍സിന്റെ കൊച്ചി ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. 100 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് വിജിലൻസിന്റെ കൈവശമുള്ളത്. കെ ബാബുവിന്റെ മക്കളുടെ വിവാഹച്ചെലവ് സംബന്ധിച്ചും ചോദ്യം ചെയ്യും. ബാര്‍ കോഴക്കേസിലും വിജിലന്‍സ് കഴിഞ്ഞദിവസം ബാബുവിനെ ചോദ്യം ചെയ്തിരുന്നു. ബാബുറാം, മോഹന്‍ എന്നിവരുടെ പേരില്‍ ബാബു ബിനാമി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ ആരോപണം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിന് എതിരെ ആവശ്യമായ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസുമായി ബന്ധപ്പെട്ട് ബാബുവിന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ബിനാമികളെന്ന് സംശയിക്കുന്നവരേയും നിരവധി തവണ വിജിലന്‍സ് ചെദ്യം ചെയ്തിരുന്നു.
Post Your Comments