KeralaNewsIndia

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും; കുഞ്ഞാലിക്കുട്ടി

 

കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംശയമുണ്ട്. ഈ നീക്കത്തെ പ്രതിരോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തീവ്രവാദമെന്ന വിഷയം ഉയര്‍ത്തി സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ല. മതപാഠ പുസ്തകത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണം.മതസംഘടനകളാണ് ത്രീവവാദത്തിന് കാരണമെന്ന ആരോപണം അമിതാവേശം കാണിക്കലാണ്. അതിന്റെ പേരില്‍ യുഎപിഎ ചുമത്തുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button