KeralaNews

എം.എല്‍.എയ്ക്കും രക്ഷയില്ല : പാതിരാത്രിയില്‍ വനിത എം.എല്‍.എയെ അപമാനിക്കാന്‍ ശ്രമം

തിരുവനന്തപുരം : കഴിഞ്ഞ ദിവസം രാത്രി  ഓട്ടോറിക്ഷയില്‍ കയറിയ വനിത എം.എല്‍.എയും, സഹപ്രവര്‍ത്തകരെയും അപമാനിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈക്കം എം.എല്‍.എ ആശയെയാണ് ഓട്ടോ ഡ്രൈവര്‍ അപമാനിക്കാന്‍ ശ്രമിച്ചത്. കളിഞ്ഞ ദിവസം രാത്രി പത്തരയോടെ കിഴക്കേ കോട്ടയില്‍ നിന്നും എം.എല്‍.എ ഹോസ്റ്റലിലേക്ക് പോകാനായാണ് ആശയും സഹപ്രവര്‍ത്തകരും ഓട്ടോ ഡ്രൈവറെ സമീപിച്ചത്.
പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന എ.ഐ.വൈ.എഫ് പ്രതിനിധി സമ്മേളനത്തിനു ശേഷം പാളയം എം.എല്‍.എ ഹോസ്റ്റലിലേക്ക് പോവുകയായിരുന്നു ആശ.
ആദ്യം ഓട്ടം വിളിച്ചെങ്കിലും പോകാനാവില്ല എന്ന നിലപാടിലായിരുന്നു ഡ്രൈവര്‍. എന്നാല്‍ നിര്‍ബന്ധിച്ചതോടെ ഇരട്ടി തുക ചോദിച്ചു.
ഈ തുക തരാമെന്നും ,ഇത് അനീതിയാണെന്നും പറഞ്ഞ എം.എല്‍.എയെ യാത്ര മധ്യേ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് ഓട്ടോ ഡ്രൈവര്‍ അസഭ്യം പറയുകയായിരുന്നു. രൂക്ഷമായ ഭാഷയില്‍ കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ഇയാള്‍ പറഞ്ഞത്. എംഎല്‍എയാണെന്നു പറഞ്ഞപ്പോള്‍ ആരായാലും തനിക്ക് ഭയമില്ലെന്നായിരുന്നു മറുപടി.
ഇതോട എം.എല്‍.എയും കൂട്ടരും, പോലീസിനെയും, സഹപ്രവര്‍ത്തകരെയും ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. തങ്ങളെ തിരിച്ച് കിഴക്കേ കോട്ടയിലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും, ഡ്രൈവര്‍ അതിനും കൂട്ടാക്കിയില്ല. ഇതിനിടെ അതുവഴിയെത്തിയ മറ്റൊരു ഡ്രൈവറും ഇയാള്‍ക്കൊപ്പം ചേര്‍ന്നു.
തര്‍ക്കം രൂക്ഷമാകുന്നതിനുടെ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പേട്ട സ്വദേശി വിനോദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അപ്പോഴേക്കും എം.എല്‍.എയെ സഹായിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥലത്തെത്തി. പാര്‍ട്ടി ഭാരവാഹികളുമായി ആലോചിച്ച് ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button