ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗം മാറാന്‍ ലോക ചാമ്പ്യന്റെ മാരത്തണ്‍. പതിനേഴ്‌സ് വയസ്സുകാരിയായ സമ്യശ്രീ എന്ന കായിക താരമാണ് മാരത്തണ്‍ നടത്തിയത്. കോയമ്പത്തൂരിലെ മരുത് മലൈ സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് 12 കിലോ മീറ്റര്‍ മാരത്തോണ്‍ താരം അവസാനിപ്പിച്ചത്. മറ്റു നിരവധി കായിക താരങ്ങളും മാരത്തോണില്‍ അണിച്ചേര്‍ന്നു. ഈ വര്‍ഷം ജൂലൈയില്‍ തുര്‍ക്കിയില്‍ വെച്ച് നടന്ന ലോക സ്‌കൂള്‍ അത്‌ലറ്റി ക് മീറ്റിലെ വെള്ളി മെഡല്‍ ജേതാവാണ് സമ്യശ്രീ.
ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ താരത്തിന് പാരിതോഷികമായി 20 ലക്ഷം രൂപ ജയലളിത നല്‍കിയിരുന്നു. ജയലളിതയുടെ രോഗശാന്തിക്കായി ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. കഴിഞ്ഞ മാസം 22 നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ അവരുടെ രോഗശാന്തിക്കായി പല തരത്തിലുള്ള പ്രാര്‍ത്ഥനങ്ങളാണ് തമിഴ് നാട്ടിലെ ജനങ്ങള്‍ നടത്തുന്നത്.
Post Your Comments