ഇന്ത്യ : പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ പോര്‍വിമാനം സുഖോയ് 30 എം കെ ഐയില്‍ ബ്രഹ്മോസ് മിസൈല്‍ എത്രയും പെട്ടെന്ന് ഘടിപ്പിക്കാന്‍ വ്യോമസേനയുടെ തീരുമാനം. ശബ്ദാതിവേഗ ക്രൂയിസ് മിസൈല്‍ ഘടിപ്പിക്കുന്ന ദീര്‍ഘദൂര പോര്‍വിമാനമായി സുഖോയ് ഇതോടെ മാറും. മണിക്കൂറില്‍ 3,600 കിലോമീറ്ററാണ് ബ്രഹ്മോസിന്റെ വേഗത. ബ്രഹ്മോസ് ഘടിപ്പിച്ച സുഖോയ്ക്ക് മുന്നില്‍ പാകിസ്ഥാന്റെ എഫ് – 16 ന് രക്ഷയില്ലെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത്.
കപ്പല്‍ വേധ മിസൈലുകളില്‍ ലോകത്ത് ഏറ്റവും കൂടിയ വേഗതയുള്ള മിസൈലാണ് ബ്രഹ്മോസ്. 242 സുഖോയ് പോര്‍വിമാനങ്ങളാണ് വ്യോമസേനയ്ക്കുള്ളത്. നാസിക്കിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡില്‍ വച്ച് ബ്രഹ്മോസ് ഘടിപ്പിക്കുന്ന പരീക്ഷണം കഴിഞ്ഞ ജൂണില്‍ തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അതി പ്രഹര ശേഷിയുള്ള സുഖോയിലേക്ക് ബ്രഹ്മോസ് കൂടിയെത്തുമ്പോള്‍ ഇന്ത്യയെ ആക്രമിക്കാന്‍ ഇനി ഏത് ശത്രുവും ഒന്ന് ഭയക്കും.
Post Your Comments