KeralaNews

കടയ്ക്കലില്‍ തൊണ്ണൂറുകാരിയെ അയല്‍പക്കക്കാരന്‍ പീഡിപ്പിച്ചെന്ന വാർത്ത വഴിത്തിരിവിൽ ; മെഡിക്കൽ റിപ്പോർട്ട് പുറത്ത്

 

കൊല്ലം: കടയ്ക്കലിൽ തൊണ്ണൂറു കാരിയെ പീഡി പ്പിച്ചെന്ന വാർത്ത കെട്ടുകഥയെന്നു പുതിയ സൂചന, മെഡിക്കൽ റിപ്പോർട്ടിൽ വൃദ്ധ പീഡനത്തിനിരയായതായി യാതൊരു തെളിവുമില്ല. വൈദ്യപരിശോധനയില്‍ പീഡനം ഇല്ലെന്നു വ്യക്തമായതോടെ ആക്ഷേപത്തില്‍ വാസ്തവമില്ലെന്ന് വയോധിക നല്‍കിയ പരാതിയില്‍ ആരോപണവിധേയനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

എല്ലാ മാധ്യമങ്ങളിലും വാർത്ത വരികയും വിവാദമാകുകയും തുടര്‍ന്ന് വനിതാ കമ്മീഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. , ചാനലുകാരോട് ഇവര്‍ ആരോപിച്ചത് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇത് സംബന്ധിച്ച വൈദ്യപരിശോധന നടത്തിയത്.വീടിന് അടുത്തുള്ളയാള്‍ക്കെതിരെയാണ് വയോധിക മൊഴി നല്‍കിയത്. ഉറങ്ങിക്കിടക്കുന്നതിനിടെ അടുത്തെത്തിയെന്നും കത്തി കാട്ടി ഭീഷണിപ്പെടുത്തി എന്നുമാണ് വൃദ്ധ നല്‍കിയ മൊഴി.

അതേസമയം വഴിത്തര്‍ക്കത്തെ തുടര്‍ന്നുള്ള വാശി തീര്‍ക്കാനാണ് വയോധിക ആരോപണം ഉന്നയിച്ചതെന്ന് സൂചനയുണ്ട്.ആശുപത്രി പരിസരത്ത് സിപിഐ(എം)-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിയ സംഘര്‍ഷമുണ്ടായി. വയോധികയെ കാണാന്‍ എത്തിയ മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയെ സിപിഐ(എം) പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ തടഞ്ഞുവച്ചു.ആരോപണ വിധേയൻ കൊണ്ഗ്രെസ്സ് പ്രവർത്തകൻ ആണെന്നാണ് സിപിഎം ആരോപണം.കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ചെന്ന അനുഭവമാണ് കടയ്ക്കല്‍ ആശുപത്രിയില്‍ തനിക്കുണ്ടായതെന്ന് ബിന്ദു പിന്നീട് ആരോപിച്ചു.

തന്നെ പീഡിപ്പിച്ചുവെന്ന വയോധിക ആരോപിച്ച വ്യക്തിയുമായി വസ്തു തര്‍ക്കമുണ്ടായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് ആരോപണവിധേയന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നുമുള്ള മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് മരിച്ചതിന് ശേഷം ഇരുപത് വര്‍ഷമായി വീട്ടില്‍ തനിച്ചാണ് കഴിയുന്നത്. മക്കള്‍ ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button