NewsIndia

തിരഞ്ഞുപിടിച്ചു പാമ്പുകൾ കടിക്കുന്നു: എന്നിട്ടും ജീവിക്കുന്ന യുവാവ്

വിജയപുര: നാളുകൾ കുറെയായി പാമ്പുകൾക്ക് ലിംഗരാജുവിനോടുള്ള പക തുടങ്ങിയിട്ട്. ഏതൊക്കെ രീതിയിൽ തടയാൻ നോക്കിയിട്ടും 12 ഓളം പാമ്പുകളാണ് ഈ ഇരുപത്തിയൊന്നുകാരനെ കടിച്ചത്. ഒരു മാസത്തിനുള്ളിൽ തന്നെ 7 തവണയാണ് പാമ്പുകൾ ഈ യുവാവിനെ കടിച്ചത്.

ഓരോ തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴും വലിയ തുകയാണ് ചിലവാക്കുന്നത്. പാമ്പുകളിൽ നിന്നും മകനെ രക്ഷിക്കാൻ എല്ലാ വഴിയും മാതാപിതാക്കൾ നോക്കി. എന്തുകൊണ്ടാണ് പാമ്പുകൾ ലിംഗരാജിനെ തിരഞ്ഞുപിടിച്ച് കടിക്കുന്നതെന്ന് ഡോക്ടർമാർക്കും പിടിയില്ല. 5 വർഷമായി പാമ്പുകൾക്ക് ഇയാളോടുള്ള പക തുടങ്ങിയിട്ട്. ഒരു മാസത്തിനുള്ളിൽ 7 തവണ പാമ്പുകൾ കടിച്ചതോടെ മാതാപിതാക്കളും ബന്ധുക്കളും ലിംഗരാജിനായി പ്രത്യേക സുരക്ഷയൊരുക്കി. അതും നടക്കാതായതോടെ സോളാപൂരിൽ നിന്നും വിജയപുരയിലേക്ക് താമസം മാറ്റിയിരിക്കുകയാണ് ഈ കുടുംബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button