കണ്ണൂര്‍ : കാമുകിയുമായുള്ള ബന്ധത്തെച്ചൊല്ലി പ്രമുഖ വ്യവസായി ഭാര്യയെ വീട്ടിനുളളില്‍ പൂട്ടിയിട്ടു. കളരിവാതുക്കല്‍ താഴെപ്പടിക്കലിലെ സി.പി നാരായണനാണ് ഭാര്യ യമുനയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടത്.
സംഭവം ഇങ്ങനെ:യമുനയുമായുള്ള ബന്ധം നിലനില്‍ക്കെ തന്നെ നാരായണന്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു കുട്ടിയുമുണ്ട്. വേലക്കാരിയാണെന്ന് അയല്‍ക്കാരെ ധരിപ്പിച്ചാണ് ഈ യുവതിയെ നാരായണന്‍ താമസിപ്പിച്ചിരുന്നത്. ഇതിനെതിരെ യമുന കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വീട്ടിലെത്തിയ യമുനയെ നാരായണന്‍ പൂട്ടിയിടുകയായിരുന്നു.
വളപ്പട്ടണം പൊലീസില്‍ വിവരമറിയിച്ച ശേഷമാണ് യമുന നാരായണന്റെ വീട്ടിലെത്തിയത്. എന്നാല്‍ ഒരു ദിവസം മുഴുവന്‍ ഭക്ഷണം പോലും നല്‍കാതെ നാരാണയന്‍ യമുനയെ പൂട്ടിയിടുകയായിരുന്നു. വീട്ടിന്റെ ഗേറ്റും പുറത്തേക്ക് പോകാനുള്ള മറ്റു മാര്‍ഗങ്ങളെല്ലാം ഇയാള്‍ അടച്ചുപൂട്ടിയിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ ഇതേ വീട്ടിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ എത്തിയപ്പോഴാണ് യമുനയ്ക്ക് വീടിന് പുറത്തിറങ്ങാന്‍ സാധിച്ചത്.
കണ്ണൂരില്‍ സ്‌കൈ പാലസ് സ്ഥാപനത്തിന്റെ ഉടമയാണ് സി.പി നാരായണന്‍.
Post Your Comments