ശമ്പള വര്‍ദ്ധനവിന് വേണ്ടി ദില്ലിയില്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി
ദില്ലിയിലെ ആര്.എം.എല്‍, ലേഡി ഹാഡിംഗ്, കലാവതി, സഫ്ദര്‍ജങ് ആശുപത്രികളിലെ നഴ്സുമാരാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് ദില്ലിയില്‍ സമരം ചെയ്ത മലയാളികളടക്കമുള്ള സര്‍ക്കാര്‍ നഴ്സുമാരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് 12 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചു. സമരം ഇന്ന് മുതല്‍ ജന്ദര്‍ മന്ദിറിലേക്ക് മാറ്റാനാണ് നഴ്സുമാരുടെ തീരുമാനം
രാവിലെ എട്ടരയോടെ വാഹനവുമായെത്തിയ പൊലീസ് ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച് തടഞ്ഞ് വെച്ചു. രാത്രി എട്ടരയ്ക്കാണ് വിട്ടയച്ചത്. മുദ്രാവാക്യം വിളികളുമായി പുറത്തിറങ്ങിയ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടരാനാണ് തീരുമാനമെന്ന് പറഞ്ഞു. ഏഴാം ശമ്പള കമ്മീഷന്, നഴ്സുമാരെ തഴഞ്ഞുവെന്നും യോഗ്യതയുടേയും അനുഭവ പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ ശമ്പളം പുനര്‍നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടാണ് ആശുപത്രിക്ക് മുന്നില്‍ സമരം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്കിയ ശേഷമായിരുന്നു സമരം.
Post Your Comments