Latest NewsNewsInternational

നേഴ്സ് മരുന്ന് മോഷ്ടിച്ചു, പകരം പൈപ്പ് വെള്ളം കുത്തിവെച്ചു: 10 രോഗികൾക്ക് ദാരുണാന്ത്യം

വാഷിങ്ടണ്‍: മരുന്നിന് പകരം നഴ്‌സ് പൈപ്പ് വെള്ളം കുത്തിവെച്ചതിനെ തുടര്‍ന്ന് പത്തു രോഗികള്‍ക്ക് ദാരുണാന്ത്യം. യു.എസി.ലെ ഓറഗണിലെ ആശുപത്രിയിലാണ് സംഭവം. മെഡ്‌ഫോർഡിലെ അസാന്റെ റോഗ് റീജിയണൽ മെഡിക്കൽ സെന്ററിൽ രോഗികൾക്ക് നിർദ്ദേശിച്ച മരുന്ന് മോഷണം പോയ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറംലോകമറിഞ്ഞത്. വേദനാസംഹാരിയായ ഫെന്റനൈലിനു പകരമാണ് നഴ്‌സ് പൈപ്പ് വെള്ളം രോഗികള്‍ക്ക് ഡ്രിപ്പിട്ട് നല്‍കിയത്.

ആശുപത്രിയില്‍നിന്ന് മരുന്ന് മോഷണം നടത്തിയ ശേഷം തന്റെ കളവ് മറയ്ക്കാനാണ് നഴ്‌സ് രോഗികള്‍ക്ക് വെള്ളം കുത്തിവെച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ശുചീകരിക്കാത്ത പൈപ്പ് വെള്ളം ശരീരത്തില്‍ കടന്നതിനെ തുടർന്നുണ്ടായ അണുബാധയേറ്റാണ് പത്തു രോഗികളും മരിച്ചത്. മരുന്നിന് പകരം പൈപ്പ് വെള്ളം കുത്തിവെച്ചതില്‍നിന്നുണ്ടായ അണുബാധ മൂലമാണ് ഇരുവരും മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടി. എന്നാല്‍, വെള്ളത്തില്‍ നിന്നുള്ള അണുബാധ തന്നെയാണ് മരണകാരണം എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനു ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ എന്നും പോലീസ് പറഞ്ഞു.

കൈമാറ്റം ബാധിച്ച ഏതെങ്കിലും രോഗികളെ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് വകുപ്പ് അറിയിച്ചു. എന്നാൽ എത്ര പേർ മരിച്ചെന്നോ ബാധിച്ചിട്ടുണ്ടെന്നോ പറയാൻ അവർ വിസമ്മതിച്ചു. സംഭവത്തിൽ എന്തെങ്കിലും അറസ്റ്റുണ്ടായോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button