തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷനായി വി.എസ്. അച്യുതാനന്ദന് നിയമിതനായി ഒരു മാസം ആയെങ്കിലും ഓഫീസും ജീവനക്കാരും ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം കടലാസില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ് .നടപടിക്രമങ്ങള്‍ തയ്യാറായെങ്കിലും ഓഫീസും ഒരു ജീവനക്കാരനെയെങ്കിലും കിട്ടാതെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ്.തൈക്കാട് ഹൗസ് വേണ്ടെന്ന് വിഎസ് പറഞ്ഞിട്ടുള്ളതിനാല്‍ മറ്റൊരു ഓഫീസ് നല്‍കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. സെക്രട്ടേറിയറ്റില്‍ പഴയ നിയമസഭാ മന്ദിരത്തിനു പുറകിലെ ഒരു നിലകെട്ടിടത്തിലാണ് ഓഫീസ് അനുവദിക്കക്കുക എന്ന് പ്രഖ്യാപനമുണ്ടായിരുന്നു.
എന്നാല്‍ സെക്രട്ടേറിയറ്റിന്റെ പുതിയ ബിൽഡിംഗ് ആണ് വിഎസ് ആവശ്യപ്പെട്ടത്. ചിങ്ങം അവസാനിക്കുന്നതിനുമുന്പ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്മിഷന്.മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി. നായര്‍, നീലാ ഗംഗാധരന് എന്നിവരാണ് കമ്മിഷന് അംഗങ്ങള്‍. ക്യാബിനറ്റ് പദവി ഉള്ളതിനാല്‍ മന്ത്രിമാരെപ്പോലെ സഹായികളെയും പേഴ്സണല്‍ സ്റ്റാഫിനെയും നിയമിക്കാന്‍ കമ്മിഷന് അധികാരമുണ്ട്.സംസ്ഥാനത്തെ നാലാമത്തെ ഭരണ പരിഷ്കാര കമ്മിഷനാണിത്. ഭരണ നിര്‍വഹണത്തിന്റെ കുര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കമ്മിഷന് ആരംഭിച്ചത്.
Post Your Comments