ഗാല്‍ക്കിയോ: സൊമാലിയന്‍ നഗരമായ ഗാല്‍ക്കിയോയില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് .പ്രാദേശിക ഗവണ്‍മെന്റ് ആസ്ഥാനത്തെ ലക്ഷ്യം വച്ച് ഗാല്‍ക്കിയോയില്‍ ആദ്യം വാഹന സ്‌ഫോടനമാണ് നടന്നത്. തുടര്‍ന്ന് അടിയന്തിര സേവനങ്ങളുമായി സ്‌ഫോടന സ്ഥലത്തെത്തിയ വാഹനങ്ങളെ ലക്ഷ്യമാക്കിയാണ് രണ്ടാം സ്ഥോടനം നടന്നത്.സുരക്ഷാ സേനാംഗങ്ങളും സൊമാലിയന്‍ പൗരന്മാരും ഉള്‍പ്പെടെ ഇരുപതിലധികം പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് .അല്‍ ഷബാബ് എന്ന സായുധസംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര പിന്തുണയുള്ള മൊഗാദിഷു സര്‍ക്കാരിനെതിരെ പോരാടുന്ന സായുധ സംഘടനയാണ് അല്‍ ഷബാബ്. സൊമാലിയയില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ സംഘം സ്‌ഫോടനത്തില്‍ അപലപിച്ചു. അടുത്ത വര്‍ഷം സൊമാലിയയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം.2016 ലെ തിരഞ്ഞെടുപ്പ് പ്രകിയയെ തീവ്രവാദ ആക്രമണങ്ങളിലുടെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് യു എന്‍എസ്ഒഎം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
Post Your Comments