ദുബായ്: സൊമാലിയയ്ക്ക് 35 മില്യൺ ദിർഹം അടിയന്തര മാനുഷിക സഹായം നൽകാൻ ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ്. സൊമാലിയയുടെ വികസന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് 35 ദശലക്ഷം ദിർഹം അടിയന്തര മാനുഷിക സഹായം നൽകാൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടത്. സൗഹൃദ രാജ്യങ്ങളെ പിന്തുണയ്ക്കാനുള്ള യുഎഇയുടെ താൽപ്പര്യവും സൊമാലിയയുമായുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് നടപടി.
സൊമാലിയൻ ജനതയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് യുഎഇയുടെ സഹായ വാഗ്ദാനം.
Post Your Comments