കോഴിക്കോട്● പാകിസ്ഥാന് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി മലബാര്‍ ഗോള്‍ഡ് രംഗത്തെത്തിയെങ്കിലും സംഭവത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം പുകയുന്നു. ഇന്ത്യയുടേയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യദിനങ്ങള്‍ അടുത്തദിവസങ്ങളില്‍ ആയിട്ടും പാകിസ്ഥാന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മാത്രം ക്വിസ് പരിപാടി സംഘടിപ്പിച്ചതാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.
ഈ മാസം ഒന്‍പതു മുതല്‍ 14വരെ ജ്വല്ലറി പാകിസ്ഥാന് സ്വതന്ത്ര്യദിന ക്വിസ് സംഘടിപ്പിക്കുന്നതായി വന്ന പരസ്യമാണ് വിവാദമായത്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്ത വരുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ പരസ്യം അപ്രത്യക്ഷമായിരുന്നു.
ദുബായിലെ പാകിസ്ഥാന് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ദുബായ് ആസ്ഥാനമായ പരസ്യ ഏജന്‍സി നിര്‍ദ്ദേശിച്ചതാണ് ക്വി്സ് മത്സരമെന്നും ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി കഴിഞ്ഞദിവസം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. എന്നിട്ടും മലബാര്‍ ഗോള്‍ഡിനെതിരെ കമന്റുകളും ട്രോളുകളും പ്രവഹിക്കുകയാണ്. അതേസമയം, പാകിസ്ഥാന് അനുക്കൂല ജ്വല്ലറിയെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും സമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.
അതിനിടെ, കഴിഞ്ഞദിവസം സംഭവത്തില്‍ പ്രതിഷേധിച്ച് ഹനുമാന് സേനയുടെ നേതൃത്വത്തില്‍ ജ്വല്ലറിക്കുമുന്നില്‍ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു.
Post Your Comments