മുംബൈ● മുംബൈയില്‍ ഇരുപതുകാരിയെ നാലംഗസംഘം ലഘുപാനീയത്തില്‍ മയക്കുമരുന്ന് നല്കിയ മയക്കിയ ശേഷം മൂന്ന് ദിവസം തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു. മുംബൈയിലെ വസായിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ വലിവ് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികളില്‍ ഒരാളെ യുവതിയ്ക്ക് പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ യുവതിയ്ക്ക് ലഘുപാനീയം വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച് തടങ്കലിലാക്കി മൂന്ന് ദിവസം തുടര്‍ച്ചയായി നാലുപേരും മാറിമാറി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ബുധനാഴ്ചയാണ് യുവതിയെ സംഘം മോചിപ്പിച്ചത്. തുടര്‍ന്ന് യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഒളിവില്‍ പോയ മറ്റ് രണ്ടു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ ബലാത്സംഗ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്ത്തിയുട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.
Post Your Comments