കോഴിക്കോട്: ഹൈസ്‌കൂള്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. കോഴിക്കോട് മുക്കത്താണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേരാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉള്ളത്. കേസില്‍ കൂടുതല്‍ പേർ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
read also: ലഹരി ഇടപാട് : പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലിലെത്തിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍
15കാരിയെ വയറുവേദനയെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന് മനസിലാക്കുന്നത്. തുടർന്നുള്ള അന്വേഷണത്തില്‍ കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളായ മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, യുസുഫ്, അസം സ്വദേശി മോമൻ അലി എന്നിവർ അറസ്റ്റിലാവുകയായിരുന്നു. പ്രതികളെ താമരശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. വിദ്യാർത്ഥിനിയെ തിരുവനന്തപുരം ചൈല്‍ഡ് കെയർ സെന്ററിലേയ്ക്ക് മാറ്റി
Post Your Comments