പട്ന : ബിഹാറില്‍ ഒരു ഗ്രാമത്തിന് മൊത്തം ജില്ലാ ഭരണകൂടം പിഴ ചുമത്തി. നളന്ദ ജില്ലയിലെ കൈലാഷ്പുരി ഗ്രാമത്തിലുള്ള എല്ലാവീടുകളിലും മദ്യനിരോധന നിയം ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. 5000 രൂപയാണ് പിഴ ചുമത്തിയത്. നിയമം നിലവില്‍ വന്നതിനെ തുടര്‍ന്ന് 189 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. മദ്യ വില്‍പ്പന കണ്ടെത്തിയ രണ്ടു ഹോട്ടലുകള്‍ കണ്ടുകിട്ടുന്നതിനും ഉത്തരവിട്ടിട്ടുണ്ട്.
കൈലാഷ്പുരിയിലെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമത്തിലെ 50 വീടുകള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ അഞ്ചു മുതലാണ് ബിഹാറില്‍ മദ്യനിരോധനം നിലവില്‍ വന്നത്. തുടര്‍ന്ന് മദ്യം വില്ക്കുകയോ വാങ്ങുകയോ ചെയ്യരുതെന്ന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് ലംഘിച്ചതിനാലാണ് പിഴ ചുമത്തിയത്. മദ്യനിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തിലൊരു ഉത്തരവിടുന്നത് ആദ്യമായാണ്.
Post Your Comments