ശാസ്താംകോട്ട ● ബി.ജെ.പി അംഗത്തിന്റെ പിന്തുണയോടെ കുന്നത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ യു.ഡി.എഫ് ഭരണം പിടിച്ചു. 17 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഏഴിനെതിരെ എട്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസിന്റെ കുന്നത്തൂര്‍ പ്രസാദ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്രനായി വിജയിച്ച ഐവര്‍കാല ദിലീപ് ആയിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.രവീന്ദ്രന് രാജിവെച്ചതിനാലാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സ്വതന്ത്ര അംഗം ഐവര്‍കാല ദിലീപിന് പ്രസിഡന്റ് സ്ഥാനം നല്‍കുന്നതിനാണ് സി.പി.എം അംഗമായ രവീന്ദ്രന് രാജിവച്ചത്. സ്വതന്ത്രരുടെ പിന്തുണയോടെയാണ് നേരത്തെ സി.പി.എം അധികാരത്തില്‍ എത്തിയത്. ആറ് മാസത്തിന് ശേഷം ദിലീപിനെ പ്രസിഡന്റ് ആക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു സ്വതന്ത്രര്‍ പിന്തുണ പ്രഖ്യാപിച്ചത്.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐ വിട്ടുന്നിന്നതാണ് എല്‍.ഡി.എഫിന് തിരിച്ചടിയായത്. രണ്ട് അംഗങ്ങളാണ് സി.പി.ഐയ്ക്കുള്ളത്. ബി.ജെ.പിയിലെ ഒരംഗം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. ഇതോടെ ഏഴ് വോട്ടുകള്‍ മാത്രമാണ് ഐവര്‍കാല ദിലീപിന് ലഭിച്ചത്.
സി.പി.എം 4, സി.പി.ഐ 3, സ്വതന്ത്രര്‍ 2, യു.ഡി.എഫ് 7, ബി.ജെ.പി 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
Post Your Comments