KeralaNews

ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സഹായം തേടി കേരളം

തിരുവനന്തപുരം : ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സഹായം തേടി ഗതാഗത കമ്മിഷണര്‍. പദ്ധതിക്ക് എണ്ണക്കമ്പനികളുടെ സഹകരണം ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് തച്ചങ്കരി കത്തയച്ചു.

സംസ്ഥാനത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ച പെട്രോളിന് ഹെല്‍മറ്റ് പദ്ധതി ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. ഹെല്‍മറ്റില്ലാതെ പമ്പിലെത്തുന്നവര്‍ക്ക് ബോധവത്കരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഈ മാസം ഒന്നിനാണ്. . അടുത്ത മാസം ഒന്നുമുതല്‍, ഹെല്‍മറ്റില്ലാതെ എത്തുന്നവര്‍ക്ക് ഇന്ധനം നല്‍കേണ്ടെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഈ തീരുമാനത്തില്‍ പമ്പുടമകള്‍ സംശയം പ്രകടിപ്പിച്ചതാണ്, പെട്രോളിയം മന്ത്രാലയത്തിന്റെ സഹായം തേടാനുള്ള കാരണം. ഇതിനായി എണ്ണക്കമ്പനികള്‍ക്ക് പെട്രോളിയം മന്ത്രാലയം നിര്‍ദ്ദേശം നല്‍കണമെന്നാണ് ഗതാഗത കമ്മീഷണറുടെ ആവശ്യം. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളുടെ മാതൃക ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരിയുടെ കത്ത്. പെട്രോളിന് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ വകുപ്പ് മന്ത്രി തന്നെ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, പദ്ധതിയുമായി മുന്നോട്ടുപാകാന്‍ തന്നെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ തീരുമാനം എന്നാണ് കത്ത് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button