കോട്ടയം: പതിനാറുകാരിയെ സ്കൂള്‍ ടോയ്ലറ്റില് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കൊടുമണ്‍ സ്വദേശിയായ ഹരികൃഷ്ണ (22) നെ അറസ്റ്റു ചെയ്തതായും പറയുന്നു.
പ്ലസ് വണ്‍ ക്ലാസിലേക്കു ട്യൂഷനുപോയ പെണ്‍കുട്ടിയുടെ പിന്നാലെ ഹരികൃഷ്ണന് കൂടുകയും പിന്നീട് സ്കൂള്‍ ബാത്ത്റൂമിലേക്കു കൊണ്ടുപോയി അവിടെ വെച്ച് ബലാത്സംഗം ചെയ്തെന്നുമാണ് വിവരം. പെണ്‍കുട്ടിയെ അവശയായി കണ്ട അടുത്ത വീട്ടിലെ സ്ത്രീ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. പെൺകുട്ടിയുടെ മൊഴി അനുസരിച്ചാണ് ഹരികൃഷ്ണനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments