പാലക്കാട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരേ സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ ,കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി മനേകാ ഗാന്ധിക്ക് കത്തയച്ചു.കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുളളില്‍ കേരളത്തില്‍ ഇത്തരം കേസുകളുടെ എണ്ണത്തില്‍ വന്ന വര്‍ധനയാണ് കത്തില്‍ ഉന്നയിക്കുന്നത്.
സംസ്ഥാന സർക്കാർ ഇതിനെതിരെ കടുത്ത നടപടി എടുക്കാത്തതിനാലാണ് കേന്ദ്ര സർക്കാരിന് മുന്നിൽ ഈ വിഷയം ഉന്നയിക്കാൻ നിര്ബന്ധിതയായതെന്നു ശോഭ സുരേന്ദ്രൻ പറഞ്ഞു.കൊട്ടിയൂര്‍ പീഡനവും അതിന് ശിശുക്ഷേമ സമിതി പോലുളള ഘടകങ്ങള്‍ ഒത്താശ ചെയ്തതും പാലക്കാട് രണ്ട് കുട്ടികള്‍ പീഡനത്തിന് ഇരയായി മരിച്ചതും വയനാട് പനമരത്ത് 16 വയസുളള പെണ്‍കുട്ടി പീഡനത്തിന് ഇരയായി പ്രസവിച്ചതും വയനാട് മുട്ടില്‍ യത്തീംഖാനയിലെ ഏഴ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതും ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുളള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതും കത്തില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൊച്ചിയില്‍ അറിയപ്പെടുന്ന നടി അക്രമത്തിനിരയായ കാര്യവും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേരളത്തിലെ സ്ത്രീ സുരക്ഷ അങ്ങേയറ്റം അപകടത്തിലാണെന്നും അടിയന്തരമായി ഇടപെടണമെന്നും ശ്രീമതി മനേകാ ഗാന്ധിയോട് അഭ്യര്‍ഥിച്ചു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്. കത്തിന്റെ പകർപ്പ് ;
Post Your Comments