തിരുവനന്തപുരം: കലാപത്തിന് ആഹ്വാനം ചെയ്യുന്ന സിപിഎം കണ്ണുര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യം കോടതി റദ്ദാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് . കൊലപാതകത്തിന് ആഹ്വാനം ചെയ്യുന്നതിലൂടെ ജയരാജന് ജാമ്യവ്യവസ്ഥ ലംഘിച്ചിരിക്കുകയാണ്.കൊലക്കേസുകളില്‍ പ്രതിയായ ജയരാജന് നിബന്ധനകളോടെയാണ് കോടതി ജാമ്യം നല്‍കിയത്. ഒ.രാജഗോപാലിന്റെ എംഎല്‍എ ഹോസ്റ്റലിലെ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കുമ്മനം.
പാളയം എംഎല്‍എ ഹോസ്റ്റലിലെ ചന്ദ്രഗിരി ബ്ളോക്കില്‍ 203-ാം മുറിയിലാണ് ഒ.രാജഗോപാലിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് ഉള്ള ദിവസങ്ങളില്‍ രാജഗോപാല്‍ രാവിലെ 10 മുതല്‍ ഒരു മണിവരെ സന്ദര്‍ശകരെ കാണുന്നത് ഈ ഓഫീസില്‍ വെച്ചാകും.
ചടങ്ങില്‍ ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി നേതാക്കളായ എം.ഗണേശ്, എം.ടി.രമേശ്, ജോര്‍ജ്ജ് കുര്യന്, കെ.രാമന്‍പിള്ള, സി.ശിവന്‍കുട്ടി, രാജിപ്രസാദ്, പ്രമീളാനായിക്, എം.എസ്.കുമാര്‍, കെ.അയ്യപ്പന്‍പിള്ള, പ്രകാശ് ബാബു, ആര്.എസ്.രാജീവ്, അഡ്വ.എസ്.സുരേഷ്, പൂന്തുറ ശ്രീകുമാര്‍, തിരുമല അനില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു
കണ്ണൂരിലെ രാഷ്ടീയ കൊലപാതകങ്ങളുടെ ഉത്തരവാദികള്‍ കൊടിയേരിയേയും ജയരാജനേയും പോലുള്ള സിപിഎം നേതാക്കളാണ്. ആദര്‍ശം ഇല്ലാത്തതിനാലാണ് ആയുധം എടുക്കുന്നത്. എന്ന് സമാധാനം ഉണ്ടാകുമോ അന്ന് സിപിഎം ഇല്ലാതാകുമെന്നും കുമ്മനം പറഞ്ഞു.
Post Your Comments