ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പേര് വിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് തമിഴ്‌നാട് നിയമസഭ സ്പീക്കര്‍. തിങ്കളാഴ്ചയാണ് സ്പീക്കര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എംഎല്‍എ പേര് വിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് ഒരു നിയമത്തിലും പറഞ്ഞിട്ടില്ലെന്നും സ്പീക്കറുടെ ഉത്തരവ് നിയമ വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയെ എഐഡിഎംകെ എംഎല്‍എ പിഎം നരസിംഹം പേര് വിളിച്ച് അഭിസംബോധന ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രിയെ എംഎല്‍എമാര്‍ പേര് വിളിക്കുന്നത് ശരിയല്ലെന്ന് ഡിഎംകെ വാദിച്ചു.
എന്നാല്‍ മുന്‍ മുഖ്യമന്ത്രിയുടെ പേര് വിളിക്കുന്നതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി ധനപാലന്‍ വ്യക്തമാക്കി. അപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് വിളിച്ച് അഭിസംബോധന ചെയ്യാമോ എന്ന് ഡിഎംകെ എംഎല്‍എമാര്‍ ചോദ്യം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ പേര് വിളിക്കരുതെന്നും ഇത് ഉത്തരവാണെന്നുമാണ് സ്പീക്കര്‍ ചേദ്യത്തിന് മറുപടി നല്‍കിയത്. തുടര്‍ന്ന് സ്പീക്കറുടെ മറുപടിയില്‍ പ്രതിഷേധിച്ച് ഡിഎംകെ എംഎല്‍എമാര്‍ സഭ ബഹിഷ്‌കരിച്ചു.
Post Your Comments