KeralaNews

മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹത : ലക്ഷ്മിയുടെ സഹോദരിയും മരിച്ചത് ഫഌറ്റിന് മുകളില്‍ നിന്ന് വീണ്

പാലക്കാട്: കോയമ്പത്തൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. ചൊവ്വാഴ്ചയാണു മലയാളി വിദ്യാര്‍ത്ഥിനി ലക്ഷ്മി (26) ആശുപത്രിക്കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചത്.
പത്തുവര്‍ഷം മുമ്പ് ലക്ഷ്മിയുടെ സഹോദരിയും കെട്ടിടത്തില്‍ നിന്നു വീണു മരിക്കുകയായിരുന്നു. സഹോദരിയുടെ പത്താം ചരമവാര്‍ഷികദിനത്തിലാണ് ലക്ഷ്മിയും ജീവനൊടുക്കിയത്.
പത്തുവര്‍ഷംമുമ്പ് എറണാകുളത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ടെറസില്‍ തുണി ഉണക്കാനിടുമ്പോഴാണ് സഹോദരി വീണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പി.ജി വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി, കോളേജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.

പാലക്കാട് മൈത്രിനഗറില്‍ തോട്ടുങ്കല്‍ നരേന്ദ്രന്റെയും സുധാനായരുടെയും മകളാണ് ലക്ഷ്മി. ലക്ഷ്മിയുടെ മൃതദേഹം കാണാന്‍ കോളേജ് അധികൃതരും സഹപാഠികളും എത്താത്തതില്‍ ദുരൂഹതയുണ്ടെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ലക്ഷ്മിക്ക് ആത്മഹത്യചെയ്യാന്‍ പറയത്തക്ക കാരണങ്ങളൊന്നും ഇല്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.
വൃക്കരോഗിയായ അമ്മയ്ക്ക് ഡയാലിസിസ് നടത്തിയിരുന്നത് ലക്ഷ്മി പഠിച്ചിരുന്ന ആശുപത്രിയിലാണ്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ അച്ഛനുമായി ലക്ഷ്മി ഫോണില്‍ സംസാരിച്ചിരുന്നു. തിയേറ്ററിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. കൊച്ചിയിലെ സ്വകാര്യ കോളേജില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ലക്ഷ്മി മൂന്നുമാസം മുന്‍പാണ് ശസ്ത്രക്രിയാവിഭാഗം ബിരുദാനന്തര ബിരുദത്തിന് പീളമേട്ടിലെ കോളേജില്‍ ചേര്‍ന്നത്.
വിദ്യാര്‍ത്ഥിനി മരിച്ചിട്ടും പി.എസ.്ജി കോളജ് അധികൃതരുടെ ഭാഗത്തു നിന്ന് നിരുത്തരവാദപരമായ സമീപനമാണുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. ആത്മഹത്യയ്ക്ക് കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button