ബെംഗളൂരു : ബെംഗളൂരുവില്‍ ഓരോ ആറുമിനിറ്റിലും ഇനി മെട്രോ ട്രെയിന്‍ സര്‍വ്വീസ് നടത്തുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവു കാരണം ട്രെയിനുകള്‍ തമ്മിലുളള ഇടവേള ഏഴു മിനിറ്റാക്കി കുറച്ചിരുന്നു. ബെംഗളൂരുവില്‍ ഒരു ദിവസം ഒരു ലക്ഷത്തിലധികം പേരാണ് മെട്രോ ട്രെയിന്‍ ഉപയോഗപ്പെടുത്തുന്നത്.
തിരക്കു വര്‍ദ്ധിക്കുന്ന സമയങ്ങളില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേളകള്‍ കുറയ്ക്കാനാണ് തീരുമാനം. രാവിലെ 7.46 മുതല്‍ 9.10 വരെയും വൈകിട്ട് അഞ്ചു മുതല്‍ 7.45 വരെയും ആറുമിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും. നേരത്തെ പത്തു മുതല്‍ 15 മിനിറ്റുവരെ ഇടവിട്ടായിരുന്നു ട്രെയിനുകള്‍ സര്‍വ്വീസ് നടത്തിയിരുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് സര്‍വ്വീസുകള്‍ തമ്മിലുള്ള ഇടവേളകള്‍ ആറു മിനിറ്റാക്കി കുറയ്ക്കാന്‍ കാരണം.
Post Your Comments