KeralaLatest NewsNews

കേരളത്തിന്റെ ഒത്തൊരുമയ്ക്ക് ‘സല്യൂട്ട്’, വേദനിപ്പിച്ചത് കുഞ്ഞിന്റെ കളിപ്പാട്ടം: സതീശ് കൃഷ്ണ സെയില്‍ എം.എല്‍.എ

കോഴിക്കോട്: അര്‍ജുനെ ജീവനോടെ ലഭിക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്തു നോക്കിയെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണസെയില്‍. ഗംഗാവലി പുഴയുടെ തീരത്ത് 72 നാള്‍ നീണ്ട രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ സതീശ്കൃഷ്ണ സെയില്‍ ഒടുവില്‍ കണ്ണാടിക്കലിലെ വീടുവരെ അര്‍ജുന്റെ ചേതനയറ്റ മൃതദേഹത്തെ അനുഗമിച്ചു.

Read Also: സി.കെ ആശ എംഎല്‍എയോട് അപമര്യാദയായി പെരുമാറി, വൈക്കം സി.ഐയ്ക്ക് സ്ഥലം മാറ്റം

‘ഇതുപോലൊരു ദൗത്യം ജീവിതത്തിലാദ്യമാണ്. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വലിയൊരു സല്യൂട്ട്. കേരളത്തിന്റെ ഈ ഐക്യം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. രക്ഷാദൗത്യത്തില്‍ പങ്കെടുത്ത എല്ലാ ടീമും അവരാല്‍ കഴിയുന്നതെല്ലാം ചെയ്തു.’ അദ്ദേഹം പറഞ്ഞു

അര്‍ജുന്‍ മകനുവേണ്ടി സൂക്ഷിച്ചിരുന്ന കളിപ്പാട്ടം കാണുമ്പോള്‍ തനിക്ക് വേദന തോന്നുന്നുവെന്ന് എം.എല്‍.എ. മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നല്‍കുന്ന അതേ പിന്തുണയും സ്‌നേഹവും അര്‍ജുന് തങ്ങള്‍ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രക്ഷാദൗത്യത്തിനിടെ കെ.സി. വേണുഗോപാല്‍ നിരവധി തവണ വിളിച്ചിരുന്നു. കഴിഞ്ഞ ദിവസവും അദ്ദേഹം വിളിച്ചു. രക്തസാമ്പിളുകള്‍ എടുത്ത് വെക്കാന്‍ വേണുഗോപാല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഡി.എന്‍.എ. ടെസ്റ്റിന് മുമ്പ് തന്നെ അര്‍ജുന്റെ സഹോദരന്റെ രക്തം ശേഖരിച്ച് വച്ചിരുന്നു’- സതീശ് കൃഷ്ണ സെയില്‍ പറഞ്ഞു.

‘അര്‍ജുനന്റെ മകന്റെ ആ കുഞ്ഞുലോറി എന്നെ വല്ലാതെ വേദനിപ്പിച്ചു. അതാണ് എന്നെ ഇവിടെ എത്തിച്ചതും. കേരളത്തിലെ ജനപ്രതിനിധികള്‍ വളരെയധികം സഹായിച്ചു. ആദ്യദിവസം മുതല്‍ അര്‍ജുനെ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അന്ന് മുതല്‍ സാങ്കേതിക ഉപകരണങ്ങളെല്ലാം ഉപയോഗിച്ച് പരിശോധനകള്‍ നടത്തി. പിന്നീടാണ്, ഡ്രഡ്ജര്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടത്. ഗോവയില്‍നിന്ന് ഡ്രെഡ്ജറും എത്തിച്ചു. കഴിയുന്ന രീതിയിലെല്ലാം പരിശ്രമിച്ചെങ്കിലും അര്‍ജുനെ ജീവനോടെ രക്ഷിക്കാനായില്ല. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്ക് നന്ദി. ഈശ്വര്‍ മാല്‍പെയും മികച്ച രീതിയില്‍ ശ്രമിച്ചു. അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button