ബെംഗളൂരു : കര്‍ണാടക നിയമസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രകാശ് റാത്തോഡ് സമ്മേളനം നടക്കുന്നതിനിടെ ഫോണിലേക്കെത്തിയ അശ്ലീല സന്ദേശം തുറന്നുവെന്ന് ആരോപണം. ടിവി ചാനലുകളാണ് ദൃശ്യം പുറത്തുവിട്ടത്.
Read Also : റഷ്യയുടെ കോവിഡ് വാക്‌സിൻ സ്പുട്‌നിക് V ഇന്ത്യയിലെത്തുന്നു
എന്നാല്‍ ആരോപണങ്ങള്‍ പ്രകാശ് റാത്തോഡ് നിരസിച്ചു. സഭാസമയത്ത് താന്‍ വീഡിയോ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യോത്തരവേളയില്‍ താന്‍ ചോദ്യം ചോദിച്ചു. എന്റെ ചോദ്യത്തിനുള്ള ഉത്തരമാണോ അല്ലയോ എന്ന സന്ദേശം പരിശോധിക്കുകയായിരുന്നു.
ആ സമയത്താണ് ഫോണില്‍ നിരവധി സന്ദേശം വന്നതിനാല്‍ സ്റ്റോറേജ് നിറഞ്ഞതായി ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ ചില മെസേജുകള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
Post Your Comments