Latest NewsIndia

വിശ്വാസ വോട്ടെടുപ്പിൽ പരാജയം : കുമാരസ്വാമി സർക്കാർ വീണു

ബെംഗളൂരു : കർണാടകയിൽ ഏറെനാൾ നീണ്ട രാഷ്ട്രീയ പ്രതിസന്ധികൾക്ക് ഒടുവിൽ അന്ത്യം. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് എച്ച് ഡി കുമാരസ്വാമി സഖ്യസർക്കാർ താഴെ വീണു. 105 അംഗങ്ങൾ വിശ്വാസ പ്രമേയത്തെ എതിർത്തു. കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് 99പേരുടെ പിന്തുണ മാത്രം.

വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ കുമാരസ്വാമി വൈകാതെ ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കുമെന്നാണ് റിപ്പോർട്ട്. ഇതിനെ ശേഷം ഗവര്‍ണര്‍ ആയിരിക്കും സുപ്രധാന തീരുമാനം എടുക്കുക.സര്‍ക്കാരുണ്ടാക്കാന്‍ യെദ്യൂരപ്പ സജ്ജനാണ് എന്നാണ് സൂചന. രാജിവച്ച വിമത എംഎല്‍എമാരെ ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിച്ചു ജയിപ്പിക്കാം എന്നും യെദ്യൂരപ്പ പ്രതീക്ഷിക്കുന്നു. അതേസമയം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ഉടനെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് താത്പര്യമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

നിലവിലെ സാഹചര്യത്തില്‍ മനം മടുത്തുവെന്നും, മുഖ്യമന്ത്രി പദം ഒഴിയാന്‍ തയ്യാറാണെന്നും  എച്ച്‌.ഡി കുമാരസ്വാമി വിശ്വാസപ്രമേയ ചർച്ചയ്ക്ക് മറുപടി നല്‍കിയിരുന്നു. സംസ്ഥാനത്തിലെ ഭരണത്തെ പ്രതിസന്ധിയിലാക്കിയ വിമത എം.എല്‍.എമാര്‍ക്ക് വേണ്ടി താന്‍ മാപ്പു ചോദിക്കുന്നു. വിശ്വസ്തതയോടെയാണ് ഇത്രയും കാലം താൻ പ്രവർത്തിച്ചത്. സർക്കാരിന്‍റെ പതനത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാനില്ല. വിശ്വാസവോട്ടെടുപ്പ് വലിച്ചു നീട്ടാൻ താൻ ശ്രമിച്ചിട്ടില്ല ഇത്തരത്തിൽ വിശ്വാസവോട്ട് വൈകിയതിന് മാപ്പ് ചോദിക്കുന്നു. വിശ്വാസവോട്ടെടുപ്പ് നടക്കട്ടെ അതിൽ നിന്ന് ഒളിച്ചോടില്ല. സർക്കാർ അധികാരമേറ്റ ആദ്യ ദിവസം മുതൽ ഇത് ‘അസ്ഥിരസർക്കാരാ’ണെന്ന പ്രചാരണം ഉണ്ട്. പക്ഷേ സർക്കാരിനെ പ്രവർത്തിക്കാൻ സഹായിച്ചത് ഇവിടത്തെ ഉദ്യോഗസ്ഥരാണെന്നും എല്ലാ ഉദ്യോഗസ്ഥർക്കും നന്ദിയെന്നും കുമാരസ്വാമി പറഞ്ഞു.അതേസമയം കര്‍ണാടകയില്‍ വിശ്വാസ വോട്ട് ഇന്നുതന്നെയുണ്ടാകും. കൂടാതെ ബെംഗലൂരുവില്‍ നിരോധനാജ്ഞ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button