Latest NewsNewsInternational

നരകവാതില്‍ എന്നറിയപ്പെടുന്ന ഭീമന്‍ ഗര്‍ത്തം കാലാവസ്ഥാ വ്യതിയാനം കാരണം വ്യാപിക്കുന്നതായി ഗവേഷകര്‍

സൈബീരിയയിലെ നരകവാതില്‍ എന്നറിയപ്പെടുന്ന ഭീമന്‍ ഗര്‍ത്തം കാലാവസ്ഥാ വ്യതിയാനം കാരണം വ്യാപിക്കുന്നതായി ഗവേഷകര്‍. തണുത്തുറഞ്ഞ യാന ഹൈലന്‍ഡില്‍ സ്ഥിതിചെയ്യുന്ന ബതഗൈക ഗര്‍ത്തമാണ് നരകത്തിലേക്കുള്ള വാതില്‍ എന്ന് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ പെര്‍മാഫ്രോസ്റ്റ് ഗര്‍ത്തമാണിത്.

Read Also: യുക്രൈനില്‍ റഷ്യയെ മിസൈല്‍ ആക്രമണം: 50 മരണം, ഇരുന്നൂറിലധികം പേര്‍ക്ക് പരിക്ക്

200 ഏക്കര്‍ വീതിയും 300 അടി ആഴവുമുള്ള ഗര്‍ത്തം സ്റ്റിംഗ്രേ മത്സ്യത്തിന്റെ രൂപത്തിലാണ്. ചിലര്‍ ഈ ഗര്‍ത്തത്തെ ഹോഴ്സ്ഷൂ ഞണ്ടുകളോടും വാല്‍മാക്രിയോടുമൊക്കെ ഉപമിക്കാറുണ്ട്. 1960ലാണ് ഈ ഗര്‍ത്തം കണ്ടെത്തുന്നത്. 30 വര്‍ഷം കൊണ്ട് ഇതിന്റെ വലിപ്പം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം ഇതിന്റെ വലിപ്പം വീണ്ടും വര്‍ദ്ധിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു.

സാറ്റലൈറ്റ് ചിത്രങ്ങളില്‍ പോലും ഈ ഗര്‍ത്തം വ്യക്തമായി കാണാമെന്നതാണ് ഇതിന്റെ സവിശേഷത. ഇതിന് ഒരു കിലോമീറ്ററിലേറെ വ്യാസമുണ്ടെന്ന് കണക്കാക്കുന്നു. 1960ല്‍ ഈ ഗര്‍ത്തം കണ്ടെത്തുമ്‌ബോള്‍ ഏഴ് മീറ്ററോളം വലിപ്പമുള്ള വിള്ളല്‍ മാത്രമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വാല്‍മാക്രി രൂപത്തില്‍ കണ്ടെത്തിയ ഈ വിള്ളലിന്റെ അരികുവശങ്ങള്‍ ഇടിഞ്ഞുവീഴാന്‍ തുടങ്ങിയതോടെ ഗര്‍ത്തത്തിന്റെ വ്യാസം വര്‍ദ്ധിക്കുകയായിരുന്നു. വലിപ്പവും ആഴവും കൂടുന്നുണ്ടെങ്കിലും ഇതിന്റെ വാല്‍മാക്രി രൂപത്തിന് കാര്യമായ വ്യത്യാസം ഇപ്പോഴും വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button