ഭര്‍ത്താവ് ഉറ്റസുഹൃത്തായിരിക്കണം എന്നായിരിക്കും എല്ലാ സ്ത്രീകളുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും നമ്മുടെ ആ ചിന്തകള്‍ക്ക് കോട്ടം തട്ടാറുണ്ട്. കാരണം ഭാര്യമാരുടെ പല സ്വഭാവങ്ങളും ഭര്ത്താക്കന്മാര്ക്ക് പ്രശ്നമുണ്ടാക്കുന്നതായിരിക്കും. എന്നാല്‍ പലപ്പോഴും ഇക്കാര്യം ഭര്ത്താക്കന്മാരോട് തുറന്ന് സംസാരിയ്ക്കാന്‍ പല ഭാര്യമാരും തയ്യാറാവില്ല.
എന്തുകൊണ്ടാണ് ഭര്ത്താക്കന്മാര് ഭാര്യമാരുടെ ഉറ്റസുഹൃത്തല്ല എന്ന് പറയുന്നത്. അതിനും ചില കാരണങ്ങളുണ്ട്. പ്രത്യേകിച്ചും ഈ കാരണങ്ങള്‍ നിങ്ങളില്‍ പലര്‍ക്കും സുപരിചിതമായിരിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.
സ്ത്രീകളുടെ ഷോപ്പിംഗ് ഭ്രാന്ത്
സ്ത്രീകള്‍ക്ക് ഷോപ്പിംഗ് എന്ന് പറഞ്ഞാല്‍ ഭ്രാന്താണ്. പലപ്പോഴും ഭര്ത്താക്കന്മാരുടെ പോക്കറ്റ് കീറും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഷോപ്പിംഗിനു പോയിട്ട് എന്ത് വാങ്ങി എന്ന കാര്യം മാത്രം ഭര്ത്താക്കന്മാര് ചോദിക്കാന്‍ പാടില്ല. എന്തെങ്കിലും ചോദിച്ചു പോയാല്‍ പിന്നീട് പരാതിയും പരിഭവവുമായി എന്നതാണ് സത്യം. പ്രണയിക്കുമ്പോള്‍ പ്രായം വിഷയമേ അല്ല…
മുന്‍കാല കാമുകിയെ കാണുമ്പോള്‍
മുന്‍കാല കാമുകിയെ കാണുമ്പോള്‍ പലപ്പോഴും ഭര്‍ത്താവിനെ വിശ്വാസമാണെന്ന തരത്തില്‍ സംസാരിയ്ക്കും. എന്നാല്‍ ഭര്‍ത്താവിനെ ഒറ്റയ്ക്ക് കിട്ടുന്ന സമയത്ത് പലപ്പോഴും ഈ അഭിപ്രായത്തിന് വിപരീത ഫലമായിരിക്കും ഉണ്ടാവുക.
ഭാര്യയുടെ കാമുകന്
പലപ്പോഴും ഭര്‍ത്താവിന് ഇതത്ര വലിയ പ്രശ്നമല്ലെങ്കിലും കാമുകനെ കണ്ടതിനു ശേഷം പല ഭാര്യമാരും ഭയങ്കര ആക്ടിംഗ് ആയിരിക്കും. കാമുകനെക്കുറിച്ച് അറിയില്ലെന്നും എന്നാണ് കണ്ടതെന്ന് ഓര്‍മ്മയില്ലെന്നും മറ്റും പറയും.
അമ്മായിയമ്മ പോര്
മരുമകള്‍ അമ്മായിയമ്മ പോര് സാധാരണമാണ്. എന്നാല്‍ ഭര്‍ത്താവിനോട് അമ്മായിയമ്മയെക്കുറിച്ച് പറയുമ്പോള്‍ നല്ലതും കൂട്ടുകാരോട് പറയുമ്പോള്‍ മോശവുമായിട്ടായിരിക്കും പറയുന്നത്. ഇതും ഭര്ത്താക്കന്മാര്ക്കുള്ള അടുപ്പത്തെ കുറയ്ക്കുന്നു.
Post Your Comments