തിരുവനന്തപുരം: വെട്ടുകാട് പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിലായതോടെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍. വെട്ടുകാട് സ്വദേശി രമണി കാമുകനായ കോതമംഗലം സ്വദേശി മുഹമ്മദലി എന്നിവരാണ് അറസ്റ്റിലായത്. അമ്മയുടെ സഹായത്തോടെ മുഹമ്മദലി കുട്ടിയെ നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയതായി തെളിഞ്ഞതായി വലിയതുറ പൊലീസ് പറഞ്ഞു. പീഡനത്തിന്റെ വൈകൃതങ്ങളും വേദനയും സഹിക്കാനാവാത്തതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത്.
സംഭവങ്ങള്‍ കുട്ടി തന്നെ ആത്മഹത്യാ കുറിപ്പില്‍ എഴുതി വെക്കുകയായിരുന്നു. പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അങ്ങനെയാണ് കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തത്.അമ്മ തന്നെ കാമുകനു കാഴ്ചവച്ചതായും അമ്മയുടെ സഹായത്തോടെ ഇയാള്‍ തന്നെ പലതവണ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി ആത്മഹത്യാകുറിപ്പില്‍ എഴുതിയിരുന്നു.
പീഡനത്തിനിരയായ വിവരം അമ്മയോട് പലതവണ പറഞ്ഞെങ്കിലും അത് ചെവികൊള്ളാതെ അമ്മ പിന്നീട് മുഹമ്മദലിക്ക് മകളെ പീഡിപ്പിക്കുന്നതിന് എല്ലാ സഹായവും ചെയ്തിരുന്നു. ഭര്‍ത്താവിനെയും മക്കളെയും മറന്ന് ഗള്‍ഫില്‍ വച്ച് പരിചയപ്പെട്ട ഒരാള്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ച രമണിയാണ് കാമുകന് സ്വന്തം മകളെയും കാഴ്ചവയ്ക്കാന്‍ ശ്രമിച്ചത്. വലിയതുറയിലെ സാധാരണ കുടുംബത്തിലെ അംഗമായിരുന്നു രമണി. അരുവിക്കര സ്വദേശിയായ വിജയകുമാറാണ് ആദ്യ ഭര്‍ത്താവ്. 1998ല്‍ ആയിരുന്നു വിവാഹം. ചിഞ്ചുവും ഒരു വയസിന് മുതിര്‍ന്ന ആണ്‍കുട്ടിയും ഉള്‍പ്പെട്ടതാണ് ഇവരുടെ കുടുംബം.
വിജയകുമാറുമൊത്ത് പത്തുവര്‍ഷത്തെ ദാമ്പത്യം പിന്നിട്ടപ്പോഴാണ് കുവൈറ്റില്‍ വീട്ടു ജോലിക്കായി രമണി പോകാന്‍ തീരുമാനിച്ചത്. പക്ഷെ ഇതിനു ഭര്‍ത്താവ് എതിരായിരുന്നു.എട്ടാം ക്‌ളാസിലും ഒമ്പതാം ക്‌ളാസിലും പഠിച്ചുകൊണ്ടിരുന്ന മകളെയും മകനെയും നാട്ടിലുപേക്ഷിച്ച് ഒരു സുപ്രഭാതത്തില്‍ കുവൈറ്റിലേക്ക് പറന്നു. തന്നെ അനുസരിക്കാതെ ഗള്‍ഫില്‍ പോയ ഭാര്യയെ ഉള്‍ക്കൊള്ളാനാകാതെ മക്കളെ രമണിയുടെ വീട്ടിലാക്കി വിജയകുമാറും സ്ഥലം വിട്ടു. ഇതോടെ രമണി സ്വതന്ത്രയായി. രമണി ജോലിക്ക് നിന്ന അറബിയുടെ വീടിന്റെ തൊട്ടടുത്തു ലേബര്‍ കോട്ടേജില്‍ താമസിച്ചിരുന്ന കോതമംഗലം പാണപ്പെട്ടി സ്വദേശിയായ മുഹമ്മദ് അലി (44)യുമായി രമണി അടുപ്പത്തിലാവുകയും ഇരുവരും ഒന്നിച്ചു താമസം ആരംഭിക്കുകയും ചെയ്തു.ഇരുവരും രണ്ട് വര്‍ഷം മുമ്പാണ് കുവൈറ്റ് ജീവിതം മതിയാക്കി നാട്ടിലേക്ക് തിരികെ പോരുന്നത്.
അലി തന്റെ കോതമംഗലത്തെ വീടിന് നാലുകിലോമീറ്ററകലെ ഒരു ഫ്‌ളാറ്റ് തരപ്പെടുത്തി രമണിയെ അവിടെ താമസിപ്പിച്ചു .കഴിഞ്ഞവര്‍ഷമാണ് അലിയും രമണിയും ചേര്‍ന്ന് മുത്തശ്ശിക്കൊപ്പം കഴിഞ്ഞ ചിഞ്ചുവിനെയും സഹോദരനെയും കോതമംഗലത്തേക്ക് കൊണ്ടുപോയത്. പത്താം ക്ലാസ് പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങിയ ചിഞ്ചുവിനെയും സഹോദരനെയും അലിയും രമണിയും പിന്നീട് തുടര്‍ന്ന് പഠിക്കാന്‍ വിട്ടില്ല. ഇതിനിടെ ആരുമില്ലാത്ത തക്കം നോക്കി ചിഞ്ചുവിനെ ബലമായി ഒപ്പം നിര്‍ത്തി അലി ഫോട്ടോ എടുക്കുകയും ആ ഫോട്ടോ കാട്ടി കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. പീഡനം സഹിക്കാന്‍ വയ്യാതെ അമ്മയോട് വിവരങ്ങള്‍ പറഞ്ഞെങ്കിലും രമണി മൗനം പാലിച്ചു.
കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ഫോണ്‍ ചെയ്തു അവര്‍ എത്തിയെങ്കിലും കുട്ടിക്ക് മനോനില ശരിയല്ലെന്ന് പറഞ്ഞ് അവരെ രമണി മടക്കി അയച്ചു.രമണിയുടെ അറിവോടെ ചിഞ്ചുവിനുനേരെ അലി പീഡനങ്ങള്‍ തുടര്‍ന്ന്. പിന്നീട് വലിയ തുറയില്‍ സന്ദര്‍ശനത്തിനെത്തിയ രമണിയും അലിയും മക്കളും തിരികെ പോകാന്‍ നേരം ചിഞ്ചു കാറില്‍ കയറാന്‍ കൂട്ടാക്കിയില്ല. ബലപ്രയോഗം നടത്താന്‍ ശ്രമിച്ചെങ്കിലും ചിഞ്ചുവിന്റെ ശക്തമായ എതിര്‍പ്പ് മൂലം അവര്‍ക്ക് അത് ഉപേക്ഷിക്കേണ്ടി വന്നു.പിന്നീട് നിരന്തരം ഫോണിലൂടെ തിരികെ വരാന്‍ രമണിയും അലിയും ആവശ്യപ്പെട്ടു. തിരികെ പോയാല്‍ നേരിടുന്ന പീഡനങ്ങള്‍ ഓര്‍ത്താണ് ചിഞ്ചു കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്തത്. കുഞ്ഞുങ്ങളെയും കുടുംബത്തിനെയും മറന്നു പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഇതൊരു പാഠമായിരുന്നെങ്കില്‍ .
Post Your Comments