KeralaNews

കേന്ദ്രം ബസ്‌ നൽകും , കേരളം അവഗണിക്കും : കെ. എസ്. ആർ.ടി. സിക്ക് നഷ്ടം ലക്ഷങ്ങൾ

തിരുവനന്തപുരം: ജൻറം പദ്ധതി പ്രകാരം കെ. എസ്.ആർ.ടി.സിക്ക് സൗജന്യമായി കിട്ടിയ വോൾവോ എസി ബസുകളിൽ അറുപത്തിയേഴെണ്ണം കട്ടപ്പുറത്ത്. തലസ്ഥാനത്ത് സർവീസ് നടത്തുന്ന നാൽപത് ബസുകളിൽ 22 എണ്ണവും കേടാണ്. എന്നാൽ ഇതൊന്നും കെ.എസ്. യു. ആർ.ടി.സി അധികാരികൾ കണ്ടതായി ഭാവിക്കുന്നില്ല. ഇത് മൂലം വരുമാനം കുറഞ്ഞിരിക്കുകയാണ്.

വോൾവോ ബസിന്റെ തകരാറ് പരിഹരിക്കണമെങ്കിൽ ആ കമ്പനിയുടെ സ്പെയർ പാർട്ട്‌സ് തന്നെ ഉപയോഗിക്കണം. എന്നാൽ നേരത്തെ സപെയർ പാർട്ട്‌സ് വാങ്ങിയ വകയിൽ മൂന്നു കോടി രൂപയിലേറെ തുക കമ്പനിക്ക് നൽകാനുള്ളത് കൊണ്ട് പാർട്ട്‌സ് ഒന്നും വാങ്ങാൻ കഴിയില്ല.കുടിശ്ശിക നൽകിയിട്ട് സാധനങ്ങൾ നൽകാമെന്നാണ് കമ്പനിയുടെ നിലപാട്. നിസാര കേടുപാടുകൾ പറ്റിയ വണ്ടികൾ പോലും ശരിയാക്കാൻ കെ. യു. ആർ. ടി. സിക്കാർ തയ്യാറാകുന്നില്ല. ഇത് മൂലം വൻ വരുമാനനഷ്ടമാണ് കൊർപ്പറേഷനു ഉണ്ടായിരിക്കുന്നത്. തിരുവനനതപുരത്ത് പ്രതിദിനം രണ്ടരലക്ഷം രൂപ ലഭിച്ചിടത്ത് ഇപ്പോൾ ഒരു ലക്ഷം രൂപ മാത്രമാണ് ലഭിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button