KeralaNews

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനെ തീരുമാനിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാളം കമ്യൂണിക്കേഷന്‍സ്‌ മാനേജിങ്‌ ഡയറക്‌ടറുമായ ജോണ്‍ ബ്രിട്ടാസിനെ നിയമിച്ചു. ദേശാഭിമാനി റെസിഡന്റ്‌ എഡിറ്റര്‍ പ്രഭാവര്‍മ്മയെ പ്രസ്‌ അഡ്വൈ സറായി നിയമിച്ചതിനു പുറമെയാണിത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌. വരും എല്ലാം ശരിയാകും എന്ന പ്രചാരണവാക്യത്തിന്റെ ശില്‍പി ബ്രിട്ടാസായിരുന്നു.

ദേശാഭിമാനിയുടെ കണ്ണൂര്‍ ലേഖകനായി മാധ്യമപ്രവര്‍ത്തനംആരംഭിച്ച ബ്രിട്ടാസ്‌ എസ്‌.എഫ്‌.ഐയിലൂടെയാണു രാഷ്‌ട്രീയരംഗത്തെത്തിയത്‌. ദേശാഭിമാനി ഡല്‍ഹി ബ്യൂറോ ചീഫായിരിക്കെയാണു കൈരളി ചാനലിന്റെ മാനേജിങ്‌ ഡയറക്‌ടറായി നിയമിതനായത്‌. പിന്നീട്‌ അദ്ദേഹം സ്‌റ്റാര്‍ ടിവി ശൃംഖലയുടെ ഉമസ്‌ഥയിലുള്ള ഏഷ്യാനെറ്റ്‌ ഗ്ലോബലിന്റെ ബിസിനസ്‌ ഹെഡ്‌ഡായി ഇടക്കാലത്ത്‌ പ്രവര്‍ത്തിച്ചെങ്കിലും പിണറായി വിജയന്റെ താല്‍പര്യാര്‍ഥം വീണ്ടും കൈരളിയിലേക്ക്‌ മടങ്ങിയെത്തി. നിയമസഭാ മുന്‍സെക്രട്ടറി എന്‍.കെ. ജയകുമാറിനെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button