തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാനഘടകത്തിലെ ഗ്രൂപ്പ് പോര് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ കോടതി കയറ്റുന്നു. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ കെ.പി.സി.സി. നിര്‍മിച്ച സ്മാരകമാണു സോണിയയെ പ്രതിക്കൂട്ടിലാക്കിയത്.സ്മാരകനിര്‍മാണം പൂര്‍ത്തിയായി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാല്‍ കരാറുകാരായ ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് സോണിയയെ ഒന്നാംപ്രതിയാക്കി കോടതിയെ സമീപിച്ചു.
കെട്ടിടനിര്‍മാണത്തിന്റെ കുടിശികയായ 2.80 കോടിയിലേറെ രൂപ 13.5% പലിശയും ചേര്‍ത്ത് കിട്ടണമെന്നാണു ഹര്‍ജിയിലെ ആവശ്യം. കെട്ടിടനിര്‍മാണത്തിനു മുന്‍കൈയെടുത്ത മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഹിദുര്‍ മുഹമ്മദ് എന്നിവരാണു മറ്റു പ്രതികള്‍. രമേശ് കെ.പി.സി.സി. അധ്യക്ഷനായിരിക്കേയാണു സ്മാരകം പൂര്‍ത്തിയായത്.
ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് മാനേജിങ് പാര്‍ട്ണര്‍ രാജീവാണ് അഡ്വ: നെടുമങ്ങാട് വി.എ. ബാബുരാജ് മുഖേന തിരുവനന്തപുരം സബ്കോടതിയെ സമീപിച്ചത്. ആകെ രണ്ടു കേസുകളാണു നല്‍കിയിട്ടുള്ളത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോടതി കയറിയ സോണിയയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഈ നീക്കം.
Post Your Comments