അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ മും2ബൈ ഇന്ത്യന്‍സ് ഐപിഎല്‍ 2024-ല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കീഴിലാണ് ഇറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ട്രേഡ് ചെയ്യപ്പെട്ട അദ്ദേഹം രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായാണ് വരും സീസണില്‍ ക്യാപ്റ്റനായിരിക്കുന്നത്. 024 ലെ ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ജെറാള്‍ഡ് കോട്സിയെയാണ് ആദ്യം വാങ്ങിയത്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കോറ്റ്സിയെ ആര്‍സിബി, എല്‍എസ്ജി എന്നിവയുമായുള്ള ലേല യുദ്ധത്തിന് ശേഷമാണ് അഞ്ച് കോടിക്ക് മുംബൈ സ്വന്തമാക്കിയത്.
ശ്രീലങ്കയില്‍നിന്നുള്ള ഒരു സ്ലിംഗര്‍ പേസ് സെന്‍സേഷനാ ദില്‍ഷന്‍ മധുശങ്കയെ സ്വന്തമാക്കിയ മുംബൈ ലെഗ് സ്പിന്നര്‍ ശ്രേയസ് ഗോപാലിനെയും ചുളുവിലയ്ക്കും സ്വന്തമാക്കി. തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്താന്‍ വെറ്ററന്‍ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയെയും അവര്‍ സ്വന്തമാക്കി. മുംബൈ ഇന്ത്യൻസ് ലേലത്തിൽ വാങ്ങിയ കളിക്കാരുടെ മുഴുവൻ ടീമും ലിസ്റ്റും ഇതാ.
രോഹിത് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, എൻ. തിലക് വർമ്മ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അർജുൻ ടെണ്ടുൽക്കർ, ഷംസ് മുലാനി, നെഹാൽ വധേര, ജസ്പ്രീത് ബുംറ, കുമാർ കാർത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാൾ, ജേസൺ ബെഹ്‌റൻഡോർഫ്, ഹാർദിക് പാണ്ഡ്യ (സി), ജെറാൾഡ് കോറ്റ്‌സി, ദിൽഷൻ മധുശങ്ക, ശ്രേയസ് ഗോപാൽ, നുവാൻ തുഷാര, നമാൻ ധിർ, അൻഷുൽ കംബോജ്, മുഹമ്മദ് നബി, ശിവാലിക് ശർമ.
Post Your Comments