കൊല്ലം:മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐക്കാരും തമ്മില്‍ സംഘര്‍ഷം. കൊല്ലം ചിന്നക്കട ജെറോം നഗറിലാണ് സംഭവം. മുഖ്യമന്ത്രിയും മന്ത്രിമാരും കരുനാഗപ്പള്ളിയിലേക്ക് പോകുംവഴി കരിങ്കൊടി കാണിക്കാനെത്തിയതാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെത്തി ഇവരെ തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
Read Also: ദാവൂദ് ഇബ്രാഹിം മരിച്ചോ? എന്ന ചോദ്യത്തിന് ‘ഭായ്’ ‘1000% ഫിറ്റ് ആണെന്ന്’ സഹായി ഛോട്ടാ ഷക്കീല്‍
ഇരുവിഭാഗവും വടിയുമായി നടുറോഡില്‍ ഏറ്റുമുട്ടി. പോലീസിന്റെ കണ്മുന്നില്വച്ചായിരുന്നു പോരാട്ടം. ഏറ്റുമുട്ടലിനിടെ നവകേരള ബസ് ഇതുവഴി കടന്നുപോയി.
സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കും പരിക്കുണ്ട്. പോലീസ് പിന്നീട് ഇവരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷത്തില്‍ പരിക്കേറ്റ നിരവധി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
Post Your Comments