ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും വായുമലിനീകരണം രൂക്ഷമാകുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വായു ഗുണനിലവാര തോത് വീണ്ടും കുറഞ്ഞു. കാറ്റിന്റെ വേഗത കുറഞ്ഞതും, ആവശ്യമായ മഴ ലഭിക്കാത്തതുമാണ് വീണ്ടും വായു മലിനീകരണം രൂക്ഷമാകാൻ കാരണം. കഴിഞ്ഞ ആഴ്ചകളിൽ ചെറിയ തോതിൽ മഴയും, വേഗതയേറിയ കാറ്റും അനുഭവപ്പെട്ടതോടെ, മലിനീകരണം നേരിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ, ഇന്ന് മുതൽ സ്ഥിതി വീണ്ടും രൂക്ഷമായി.
ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ ശരാശരി മലീകരണ തോത് 316 ആണ്. കഴിഞ്ഞ മാസം ഇത് 400-ന് മുകളിൽ എത്തിയിരുന്നു. നിലവിൽ, ഡൽഹിയിൽ ശൈത്യകാലത്തിന് തുടക്കമായിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ മലിനീകരണ തോത് ഉയർത്തിയേക്കും. കൂടാതെ, അടുത്ത കുറച്ച് ദിവസത്തേക്ക് നഗരത്തിൽ മഴയ്ക്കും സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Also Read: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ത്യയിലെ കള്ളന്മാരെ ഒന്നിപ്പിക്കാനുള്ള യാത്ര: ബിജെപി
നവംബറിൽ വായു മലിനീകരണം 467-ന് മുകളിൽ വരെ എത്തിയ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. പുറത്തുനിന്നുള്ള വാഹനങ്ങൾ ഡൽഹിയിൽ എത്തുന്നതിനിടക്കം അന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൂടാതെ, സ്കൂളുകൾക്ക് രണ്ടാഴ്ചയോളമാണ് ശൈത്യകാല അവധി പ്രഖ്യാപിച്ചത്.
Post Your Comments