കല്ലറ: കല്ലറയിൽ മൊബൈൽ ഷോപ്പ് കുത്തി തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കാരേറ്റ് കുറ്റിമൂട് മുളമുക്ക് സ്വദേശി ഈസാ മുഹമ്മദ്(36) ആണ് അറസ്റ്റിലായത്. പാങ്ങോട് പൊലീസാണ് പിടിയിലായത്.
Read Also : ഉത്സവം കാണാനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു: രണ്ട് യുവാക്കൾ പിടിയിൽ
കഴിഞ്ഞ 15-ന് കല്ലറ ബസ് സ്റ്റാൻഡിലുള്ള മൊബൈൽ കടയിലായിരുന്നു കവർച്ച നടന്നത്. കട കുത്തി തുറന്ന് ഇരുപത്തഞ്ചോളം മൊബൈൽ ഫോണുകൾ ഇയാൾ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.
Read Also : ‘ആവശ്യപ്പെട്ട കാര്യങ്ങൾക്ക് ഉടൻ തീരുമാനം’: നവകേരള സദസിനെ പ്രശംസിച്ച് സന്തോഷ് കീഴാറ്റൂർ
പിടിയിലായ ഇസാമുഹമ്മദ് നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.
Post Your Comments